ഏതൊക്കെ പരീക്ഷയില്‍ വിജയിച്ചാലും എത്രയൊക്കെ നേടിയെടുത്ത് വിജയശ്രീലാളിതനായാലും എല്ലാവരും അവസാനം പരാജിതരാകുന്നു-സ്ഥലകാലബോധമില്ലാതെ പിന്തുടരുന്ന മരണത്തിന്റെ മുന്നില്‍... പരാജയപ്പെട്ട ശേഷം പരാജിതന്' എന്ന വിളികേള്‍ക്കാന്‍ എനിക്കാവില്ല, അതിനാല്‍ കേള്‍വി ശക്തിയുള്ള ഈ നാളുകളില്‍ ഞാനാ നാമം സ്വീകരിക്കുന്നു..
ജനന സമയത്ത് റഹീസ് എന്ന് മാതാപിതാക്കള്‍ നാമകരണം ചെയ്തു, ടീച്ചറുടെ കൈപ്പിഴയില്‍ എസ് എസ് എല്‍ സി ബുക്കില്‍ അത് റഫീസ് എന്നായി.. . കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രമായ ഗുരുവായൂര്‍ അമ്പലത്തിനും ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനി ക്കും മദ്ധ്യേ മാറഞ്ചേരി എന്ന ഗ്രാമത്തില്‍ ജനനം.. ജീവിതം പച്ചപിടിപ്പിക്കണം എന്ന ആഗ്രഹത്താല്‍ ഏതൊരു മലയാളിയെയും പോലെ ഞാനും മരുഭൂമിയിലേക്ക് പറന്നു..
ഇപ്പോള്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു..
പ്രവാസത്തിന്റെ ഏകാന്തതയില്‍ മനസ്സിലേക്കോടിയെത്തിയ ഓര്‍മ്മകളും എയര്‍കണ്ടീഷന്റെ തണുപ്പടിച്ച് മരവിച്ച മസ്തിഷ്കം സമ്മാനിച്ച ചിന്തകളും ഇവിടെ ഒരു ബ്ലോഗായി നിങ്ങള്‍ക്കു മുന്നില്‍..
ഇമെയില്‍ വിലാസം: richudreams@gmail.com